ഇ പാസ് - അപേക്ഷ അംഗീകരിച്ചാൽ ഫോണിൽ എസ് എം എസ് ലഭിക്കും - EC Online TV

Breaking

Post Top Ad


2021, മേയ് 12, ബുധനാഴ്‌ച

ഇ പാസ് - അപേക്ഷ അംഗീകരിച്ചാൽ ഫോണിൽ എസ് എം എസ് ലഭിക്കും

ലോക്ക്ഡൗൺ  പശ്ചാത്തലത്തിൽ  യാത്ര ചെയ്യാൻ അത്യാവശ്യമായി വേണ്ട ഒന്നാണ് ഇ- പാസ്.   ഇനി മുതൽ പോലീസിന്റെ  ഇ പാസിനായി അപേക്ഷിക്കുന്നവരുടെ  അപേക്ഷ അംഗീകരിച്ചാൽ ഫോണിൽ എസ് എം എസ്സും ലഭിക്കും. അപേക്ഷ സ്വീകരിച്ചോ എന്നറിയാൻ ഇനി എസ്എംഎസ് മുഖേന  സാധിക്കും. അപേക്ഷ സ്വീകരിച്ചില്ലെങ്കിൽ എസ്എംഎസ് ലഭിക്കുകയില്ല. നേരത്തെ ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം എസ്എംഎസ് സേവനം ലഭ്യമായിരുന്നില്ല. 

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ്സ് ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പര്‍, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍, ഐഡന്റിറ്റി കാർഡ് വിവരങ്ങൾ തുടങ്ങിയവ നൽകി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അടിയന്തര യാത്രകളാണെങ്കിൽ അത് ബോധ്യപ്പെടുത്താൻ ഇതിലൂടെ സാധിക്കും.  അനുമതി ലഭിച്ചതായ യാത്ര പാസ് ഡൌൺലോഡ് ചെയ്തോ, സ്‌ക്രീൻ ഷോട്ട് എടുത്തോ ഉപയോഗിക്കാവുന്നതാണ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad