സംസ്ഥാനത്ത് ലോക്ക്ഡൗൺ ആരംഭിച്ചു ; ഈ മാസം 16 വരെ കർശന നിയന്ത്രണങ്ങൾ - EC Online TV

Breaking

Post Top Ad


2021, മേയ് 8, ശനിയാഴ്‌ച

സംസ്ഥാനത്ത് ലോക്ക്ഡൗൺ ആരംഭിച്ചു ; ഈ മാസം 16 വരെ കർശന നിയന്ത്രണങ്ങൾ

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ഡൗണ്‍ ആരംഭിച്ചു. കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.  ഈ മാസം 16 വരെയാണ് സമ്പൂർണ്ണ അടച്ചിടൽ. സ്വകാര്യ വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുഗതാതമില്ല.  അനാവശ്യമായി പുറത്തിറങ്ങിയാൽ പോലീസ് കേസെടുക്കും. 

അത്യാവശ്യ യാത്രകൾക്ക്  പോലീസിന്റെ പാസ് വേണം. പാസിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം വൈകിട്ടോടെ നിലവിൽ വരും. അടിയന്തര യാത്രകൾക്ക് ഇന്ന് സ്വയം തയ്യാറാക്കിയ  സാക്ഷ്യപത്രം കയ്യിൽ കരുതണം. രോഗികളുടെ കൂട്ടിരിപ്പുകാർ ആശുപത്രി രേഖകൾ കയ്യിൽ കരുതണം.

ലോക്ക് ഡൗൺ പുതുക്കിയ മാർഗനിർദേശങ്ങൾ 

1)സംസ്ഥാന സർക്കാരിനു കീഴിലുള്ള  വനിത -ശിശു വികസന വകുപ്പ് , ക്ഷീര വികസന വകുപ്പ്  എന്നിവയെയും ലോക് ഡൗണിൽ നിന്നും ഒഴിവാക്കി. 

2)ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി തുടങ്ങി ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കാം. 

3)ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള രോഗികളുടെ കൂട്ടിരുപ്പുകാർക്ക് യാത്ര അനുവദിക്കും. ഇവർ തെളിവിനായി
ആശുപത്രി രേഖകൾ കൈവശം സൂക്ഷിക്കണം.

4)കോടതി ജീവനക്കാരായ ക്ലർക്കുമാർക്കും അഭിഭാഷകർക്കും യാത്ര ചെയ്യാം.

5) അവശ്യസാധനങ്ങൾ, കയറ്റുമതി ഉല്പന്നങ്ങൾ , മെഡിക്കൽ ഉല്പന്നങ്ങൾ എന്നിവയുടെ പാക്കിംഗ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും യാത്ര ചെയ്യാം.

6) റസ്റ്ററൻ്റുകൾക്ക്  രാവിലെ ഏഴ്‌ മുതൽ രാത്രി 7.30 വരെ പാഴ്സൽ വിതരണത്തിനായി മാത്രം പ്രവർത്തിക്കാം. തട്ടുകടകൾ പാടില്ല.

7)വാഹന വർക്ക്ഷോപ്പുകൾ ആഴ്ച അവസാനം രണ്ടുദിവസം തുറക്കാം.

8) ചിട്ടിതവണ പിരിവിന് വിലക്ക്.

9) മറ്റുസംസ്ഥാനങ്ങളിൽനിന്ന് വരുന്നവർ കോവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർചെയ്യണം. 14 ദിവസം ക്വാറന്റീനിൽ കഴിയണം.

10) കള്ളുഷാപ്പുകൾ അടച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad