കേരളത്തിൽ കൊവിഡ് ഭേദമായ ഏഴ് പേർക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2021, മേയ് 16, ഞായറാഴ്‌ച

കേരളത്തിൽ കൊവിഡ് ഭേദമായ ഏഴ് പേർക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു

കേരളത്തിൽ ഏഴ് പേർക്ക് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോർമൈസോസിസ് ബാധിച്ചതായി കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് തമിഴ്നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് സാന്നിധ്യം കണ്ടെത്തിയത്. നിലവിൽ ഇത് സംബന്ധിച്ച് കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. ആന്റി ഫംഗൽ മരുന്നുകൾ ഉപയോഗിച്ച് ബ്ലാക്ക് ഫംഗസ് ബാധ ഭേദപ്പെടുത്താൻ സാധിക്കും. സംസ്ഥാനത്തെ ചികിത്സ പ്രോട്ടോകോളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.  നേരത്തെ മഹാരാഷ്ട്ര ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. 
 
കൊവിഡ് ഭേദമായാലും പ്രതിരോധശേഷി ദുർബലമായ അവസ്ഥയിലാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നത്. വായുവിലൊക്കെ കാണപ്പെടുന്ന മ്യൂകോർ എന്ന ഫംഗസാണ് മ്യൂകോർമൈകോസിസ് രോഗത്തിന് കാരണം സ്റ്റീറോയിഡുകളുടെ അമിത ഉപയോഗവും ഇതിനു കാരണമാകുന്നു. 
കോവിഡ് ബാധിതര്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരില്‍ ഫംഗസ് ബാധയ്ക്ക് സാധ്യത കൂടുതലുണ്ട്.  ബ്ലാക് ഫംഗസ് അന്ധതയ്ക്കും കാരണമാകാറുണ്ട്. കണ്ണുവേദന, മുഖത്തുണ്ടാകുന്ന വീക്കം, തലവേദന, പനി, മൂക്കടപ്പ്, കാഴ്ചക്കുറവ് തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad