ചിറയിൻകീഴ് സ്വദേശിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2021, മേയ് 30, ഞായറാഴ്‌ച

ചിറയിൻകീഴ് സ്വദേശിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ

ചിറയിൻകീഴ്  അരയതുരുത്തി സ്വദേശിയായ അജിത്തിനെ  വെട്ടിക്കൊലപ്പെടുത്തിയ കേസിൽ  നാലുപേർ അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശികളായ ശ്രീക്കുട്ടൻ എന്നറിയപ്പെടുന്ന അഭിജിത്, ജിത്തു എന്നറിയപ്പെടുന്ന സിനോഷ്, സുധീഷ്, സ്നേഹൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന അജിത്തിനോടുള്ള മുൻ വൈരാഗ്യമാണ്  കൊലപാതകത്തിൽ കലാശിച്ചത്. 

വെള്ളിയാഴ്ച (മെയ് 28) രാവിലെയാണ് മുടപുരം തെങ്ങുംവിള ക്ഷേത്രത്തിന് സമീപമുള്ള  നെല്പാടങ്ങൾക്ക് സമീപത്തായി  മർദ്ദനമേറ്റതിന്റെയും  തലയിലും കാലിലും ദേഹത്തും വെട്ടേറ്റ മുറിവുകളോടെ  മരിച്ച നിലയിൽ അജിത്തെന്ന യുവാവിന്റെ മൃതദേഹം നാട്ടുകാർ കണ്ടത്. ആറ്റിങ്ങലിലും ചിറയിൻകീഴിലുമായി രണ്ട് ക്രിമിനൽ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട അജിത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad