കോവിഡ് വ്യാപനം ; വാക്‌സിൻ മുൻഗണന നൽകണമെന്ന് റേഷൻ വ്യാപാരികൾ - EC Online TV

Breaking

Post Top Ad


2021, മേയ് 11, ചൊവ്വാഴ്ച

കോവിഡ് വ്യാപനം ; വാക്‌സിൻ മുൻഗണന നൽകണമെന്ന് റേഷൻ വ്യാപാരികൾ

സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്കിടയില്‍ കൊവിഡ് രോഗം വ്യാപിക്കുന്നു. രണ്ടാം തരംഗത്തില്‍ 17 പേര്‍ മരിച്ചതായാണ് കണക്കുകള്‍. ദിവസവും പൊതുജനങ്ങളുമായി ഇടപെടുന്ന റേഷന്‍ വ്യാപാരികള്‍ക്കും, സെയിൽസ്മാന്‍മാര്‍ക്കും വാക്സീന് മുന്‍ഗണന നല്‍കണമെന്ന ആവശ്യമാണ് ഈ പശ്ചാത്തലത്തില്‍ ഉയരുന്നത്.

കേരളത്തിലെ വിവിധ  ജില്ലകളിലായി റേഷന്‍ വ്യാപാരികളോ സെയില്‍സ്മാന്‍മാരോ ആയ 17 പേര്‍ കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ കൊവിഡ് പിടിപെട്ട് മരിച്ചിട്ടുണ്ടെന്നാണ് കണക്ക്.   അഞ്ഞൂറോളം പേര്‍ ഇപ്പോഴും കൊവിഡ് ചികിത്സയിൽ തുടരുകയാണ്. പതിനാലായിരത്തില്‍ അധികം റേഷന്‍ കടകളാണ് കേരളത്തിലുള്ളത്.  ലോക് ഡൗണ്‍ കാലത്തും ഒഴിവില്ലാതെയാണ് ഇവരുടെ പ്രവര്‍ത്തനം. ഇത്തരമൊരു സാഹചര്യത്തില്‍ റേഷന്‍ വ്യാപാരികള്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ വേണമെന്നും ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad