തമിഴ് നടന്‍ നിതീഷ് വീര കോവിഡ് ബാധിച്ച് മരിച്ചു - EC Online TV

Breaking

Post Top Ad


2021, മേയ് 17, തിങ്കളാഴ്‌ച

തമിഴ് നടന്‍ നിതീഷ് വീര കോവിഡ് ബാധിച്ച് മരിച്ചു

തമിഴ് നടന്‍ നിതീഷ് വീര (45) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നതിനിടെ  ഇന്ന് പുലർച്ചയെ ആയിരുന്നു അന്ത്യം. ധനുഷ് ചിത്രം 'അസുരനി'ലെ പാണ്ട്യൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പുതുപേട്ടയ്, കാലാ, വെണ്ണില കബഡി കുഴു, തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെയാണ് നിതീഷ് ശ്രദ്ധേയനായത്. വിജയ് സേതുപതിയും ശ്രുതി ഹാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലാഭം എന്ന ചിത്രത്തിലും നിതീഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കരിയറിലെ മികച്ച നിലയിൽ നിൽകുമ്പോഴാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം. പുതുതായി ആറു ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad