ആറ്റിങ്ങൽ നഗരസഭയിൽ ഒരു കോവിഡ് മരണം കൂടി - EC Online TV

Breaking

Post Top Ad


2021, മേയ് 17, തിങ്കളാഴ്‌ച

ആറ്റിങ്ങൽ നഗരസഭയിൽ ഒരു കോവിഡ് മരണം കൂടി

ആറ്റിങ്ങൽ   പട്ടണത്തിൽ 35-ാം കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. നഗരസഭ വാർഡ് 11 സൗപർണികയിൽ സിദ്ധാർത്ഥ് (95) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. വാർദ്ധക്യ സഹജമായ പരിചരണത്തിന്റെ ഭാഗമായി ബാലരാമപുരത്ത് മകനോടൊപ്പം കഴിഞ്ഞിരുന്ന ഇയാൾക്ക് ഈ മാസം ആദ്യവാരത്തിൽ രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വിദഗ്ധ ചികിൽസക്ക് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. രോഗം മൂർച്ചിച്ചതിനാൽ ഇന്ന് രാവിലെ 11.30 ന് സിദ്ധാർത്ഥന് മരണം സംഭവിക്കുക ആയിരുന്നു. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിയുടെ നിർദ്ദേശ പ്രകാരം ഡി.വൈ.എഫ്.ഐ വോളന്റിയർമാർ മൃതദേഹം നഗരസഭ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad