ഇനി വീട്ടിലിരുന്നും കോവിഡ് ടെസ്റ്റ്‌ നടത്താം ; ഐ സി എം ആർ മാർഗ്ഗരേഖ ഇപ്രകാരം - EC Online TV

Breaking

Post Top Ad


2021, മേയ് 20, വ്യാഴാഴ്‌ച

ഇനി വീട്ടിലിരുന്നും കോവിഡ് ടെസ്റ്റ്‌ നടത്താം ; ഐ സി എം ആർ മാർഗ്ഗരേഖ ഇപ്രകാരം

ലാബുകളിലേക്ക് പോകാതെ  കോവിഡ് പരിശോധന വീട്ടിൽ വച്ചു തന്നെ നടത്താവുന്ന  കോവിഡ് ടെസ്റ്റ് കിറ്റിന്  ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അംഗീകാരം. മൂക്കിലെ സ്രവം ഉപയോഗിച്ചുള്ള പരിശോധനാ കിറ്റ് ഉടന്‍ വിപണിയിലെത്തും. കിറ്റ് എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച മാർഗരേഖ പുറത്തുവന്നു.

രോഗലക്ഷണം ഉള്ളവർക്കും കോവിഡ് പോസിറ്റീവായവരുമായി  സമ്പർക്കപ്പട്ടികയിൽ ഉള്ളവർക്കും മാത്രമാണ് പരിശോധനക്ക് അനുമതി. ഗൂഗിൾ പ്ലേസ്റ്റോറിലോ ആപ്പിൾ സ്റ്റോറിലോ ഡൗൺലോഡ് ചെയ്യാവുന്ന മൊബൈൽ ആപ്പിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരമാണ് ടെസ്റ്റ്‌ നടത്തേണ്ടത്. ടെസ്റ്റ് നടത്തിയശേഷം ടെസ്റ്റ് സ്ട്രിപ്പിന്റെ പടമെടുത്ത് ഫോണിൽ സൂക്ഷിക്കണം.
ടെസ്റ്റ് വിവരങ്ങൾ ഐസിഎം ആർ സെർവറിൽ സൂക്ഷിക്കുമെന്നും വ്യക്തിഗത വിവരങ്ങൾ ചോർന്നുപോവില്ലെന്നും അവർ വ്യക്തമാക്കി. 

പോസിറ്റീവായാല്‍ കൂടുതല്‍ പരിശോധന ആവശ്യമില്ല, ക്വാറന്‍റീനിലേക്ക് മാറണമെന്നും  നിര്‍ദേശത്തിൽ പറയുന്നു. രോഗലക്ഷണങ്ങളുള്ളവർ ഹോം ടെസ്റ്റ് നെഗറ്റീവ് ആയാലും നിർബന്ധമായും ആർടിപിസിആർ പരിശോധന നടത്തണമെന്നും ഐസിഎംആർ വ്യക്തമാക്കി.
പുനെ ആസ്ഥാനമായ മൈ ലാബ് ഡിസ്‌കവറി സൊല്യൂഷൻസ് ലിമിറ്റഡ് നിർമ്മിച്ച കോവിസെൽഫ്ടിഎം എന്ന കിറ്റിന്റെ വില 250 രൂപയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad