കെ ബി പി എസിലെ ജീവനക്കാർ സ്വയം പ്രഖ്യാപിത ലോക്ക്ഡൗണിൽ - EC Online TV

Breaking

Post Top Ad


2021, മേയ് 11, ചൊവ്വാഴ്ച

കെ ബി പി എസിലെ ജീവനക്കാർ സ്വയം പ്രഖ്യാപിത ലോക്ക്ഡൗണിൽ

ജീവനക്കാർ  കൊവിഡ് ബാധിതരായിട്ടും, മാനേജ്മെന്റ് സുരക്ഷ ഉറപ്പാക്കുന്നില്ലെന്നു  ആരോപിച്ച് സർക്കാർ സ്ഥാപനമായ കേരള ബുക്സ് ആന്റ് പബ്ലിക്കേഷൻസ് പ്രസ്സിലെ ജീവനക്കാർ സ്വയം പ്രഖ്യാപിത ലോക്ക്ഡൗണിൽ. ഇതോടെ  പാഠപുസ്തകങ്ങളുടെ അച്ചടി മുടങ്ങി. ഇത്തവണ അവശ്യസർവ്വീസ് മേഖലയുടെ പട്ടികയിലാണ് കെബിപിഎസ് ഉൾപെട്ടത്.   170 സ്ഥിരം ജീവനക്കാരിൽ 35 പേർ കൊവിഡ് രോഗികളായിട്ടും ജോലി ചെയ്യേണ്ട അവസ്ഥയിലായി തൊഴിലാളികൾ. ഈ സാഹചര്യത്തിലാണ് ജീവനക്കാർ സ്വയം ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ലോട്ടറി ടിക്കറ്റുകളുടെ അച്ചടി സർക്കാർ നിർത്തിവച്ചു. പാഠപുസ്ത അച്ചടി അവസാനഘട്ടത്തിലുമെത്തി. അതുകൊണ്ട് പ്രസ് അടച്ചിട്ടാലും പുസ്തക അച്ചടി ജൂണിൽ തീർക്കാനാകുമെന്നാണ് ജീവനക്കാർ പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad