എല്ലാവർക്കും പോലീസിന്റെ യാത്രാ പാസ് നൽകില്ല ; യാത്രനുമതി ഇവർക്ക് മാത്രം - EC Online TV

Breaking

Post Top Ad


2021, മേയ് 9, ഞായറാഴ്‌ച

എല്ലാവർക്കും പോലീസിന്റെ യാത്രാ പാസ് നൽകില്ല ; യാത്രനുമതി ഇവർക്ക് മാത്രം

സംസ്ഥാനത്ത്  പൊലീസ് പരിശോധന കര്‍ശനമായി തുടരുന്നതിനിടെ പോലീസ് യാത്ര പാസിനായി വൻ തിരക്ക്.  ഇന്നലെ രാത്രിയോടെയാണ് പാസ്സിനുള്ള സംവിധാനം പൂർണ സജ്ജമായത്. അപേക്ഷകരുടെ വിവരങ്ങൾ അതത് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് പരിശോധിച്ചാണ് പാസ് നൽകുന്നത്. പാസ്സിനായി തിരക്ക് കൂടിയപ്പോൾ സൈറ്റ് ഹാങ് ആകുകയും ചെയ്തു. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുകയാണെന്നാണ് സൈബര്‍ ഡോം ഇപ്പോൾ അറിയിക്കുന്നത്. ഒരേ സമയം 5000  പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്ന വിധത്തിലാണ് സൈറ്റ് ഒരുക്കിയിരുന്നത്. 

40,000ത്തോളം ആളുകളാണ് രാവിലെ വരെ അപേക്ഷ നൽകിയത്. എന്നാൽ അപേക്ഷകരിൽ ഭൂരിഭാഗവും അനാവശ്യമായി യാത്ര ചെയ്യുന്നവരാണെന്നും ഒഴിവാക്കാനാവാത്ത യാത്രയ്ക്ക് മാത്രമേ പാസ് അനുവദിക്കുകയുള്ളൂ എന്നും പോലീസ് അറിയിച്ചു. ദിവസവേതനകാർക്കും വീട്ടു ജോലിക്കാർക്കും പാസ് നൽകും. നിർമാണ മേഖലയിലെ ആളുകളെ എത്തിക്കേണ്ടത് സ്പെഷ്യൽ വാഹനത്തിലായിരിക്കണമെന്നും നിർദേശം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad