കിഴുവിലം പഞ്ചായത്ത്‌ ക്രിട്ടിക്കൽ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു ; നിയന്ത്രണങ്ങൾ ഇപ്രകാരം - EC Online TV

Breaking

Post Top Ad


2021, മേയ് 29, ശനിയാഴ്‌ച

കിഴുവിലം പഞ്ചായത്ത്‌ ക്രിട്ടിക്കൽ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു ; നിയന്ത്രണങ്ങൾ ഇപ്രകാരം


കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന  കിഴുവിലം പഞ്ചായത്ത്‌ ഉൾപ്പെടെ ജില്ലയിലെ 15 പഞ്ചായത്തുകൾ ക്രിട്ടിക്കൽ കണ്ടൈൻമെന്റ് സോണായി ജില്ലാ കളക്ടർ നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും കളക്ടർ അറിയിച്ചു.

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 34 ശതമാനത്തിനു മുകളിൽ രേഖപ്പെടുത്തിയ  സാഹചര്യത്തിൽ കോവിഡ് രോഗവ്യാപനം
നിയന്ത്രിക്കുന്നതിനായി കിഴുവിലം, ആനാട്, അരുവിക്കര, അഴൂർ, ഇടവ, കഠിനംകുളം, കല്ലിയൂർ, കാരോട്, കോട്ടുകൽ, മാണിക്കൽ, നഗരൂർ, ഒറ്റശേഖരമംഗലം, വെങ്ങാനൂർ, വെട്ടൂർ, വിളവൂർക്കൽ പഞ്ചായത്തുകളെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.

ഈ പ്രദേശങ്ങളിൽ ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, ഇറച്ചി, മത്സ്യം, കാലിത്തീറ്റ എന്നിവ വിൽക്കുന്ന കടകൾക്കും ബേക്കറികൾക്കും രാത്രി 7.30 വരെ മാത്രമേ പ്രവർത്തന അനുമതിയുള്ളൂ. ഇവിടെ രാവിലെ എട്ടുമണിക്കു മുൻപ് പത്ര വിതരണം നടത്തണം. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ അടക്കമുള്ള ന്യായവില സ്ഥാപനങ്ങൾ, പാൽ ബൂത്തുകൾ എന്നിവ വൈകിട്ട്അ ഞ്ചുമണിക്കു ശേഷം പ്രവർത്തിക്കാൻ പാടില്ല. റെസ്റ്റോറന്റുകളും ഹോട്ടലുകളും രാവിലെ ഏഴുമുതൽ വൈകിട്ട് 7.30 വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. ഇവിടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളൂ. ഒരു കാരണവശാലും ഇരുത്തി ഭക്ഷണം നൽകുകയോ പാഴ്സൽ നൽകുകയോ ചെയ്യരുത്.

അവശ്യ സാധനങ്ങൾ പരമാവധി
തൊട്ടടുത്തുള്ള കടകളിൽ നിന്നും വാങ്ങണം. ഇതിനായി ദൂരയാത്ര ചെയ്യുന്നത് അനുവദിക്കില്ല. ഇ കൊമേഴ്സ് ഡെലിവറി അവശ്യ സാധനങ്ങൾക്കു മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഇവർ ഉച്ചയ്ക്ക് രണ്ടു മണിയ്ക്കകം ഡെലിവറി പൂർത്തിയാക്കണം. ചന്തകളും ഇനിയൊരു
അറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തിക്കരുത്. ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ നിന്നും അനാവശ്യമായി പുറത്തു പോകുവാൻ പാടില്ലന്നും ജില്ലാ കളക്ടർ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad