എം.എൽ.എ ഒ.എസ് അംബിക വലിയകുന്ന് കൊവിഡ് വാക്സിനേഷൻ കേന്ദ്രം സന്ദർശിച്ചു - EC Online TV

Breaking

Post Top Ad


2021, മേയ് 8, ശനിയാഴ്‌ച

എം.എൽ.എ ഒ.എസ് അംബിക വലിയകുന്ന് കൊവിഡ് വാക്സിനേഷൻ കേന്ദ്രം സന്ദർശിച്ചു

കൊവിഡ് രണ്ടാം ഘട്ട വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച പ്രതിരോധ വാക്സിൻ കേന്ദ്രം എം.എൽ.എ ഒ.എസ് അംബിക  സന്ദർശിച്ചു. കൂടാതെ ആധുനിക ഉപകരണങ്ങളോടു കൂടി പുതിയതായി പണി കഴിപ്പിച്ച ഡയാലിസിസ് മന്ദിരത്തിലെ സജ്ജീകരണങ്ങളും വിലയിരുത്തി.

ആദ്യ ഡോസ് എടുക്കുന്നവർക്കുള്ള സ്പോട്ട് രജിസ്ട്രേഷനും രണ്ടാമത്തെ ഡോസ് എടുക്കുന്നവരെ ദിവസ ക്രമത്തിൽ ടോക്കൺ അടിസ്ഥാനത്തിലുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്. അനാവശ്യ തിരക്ക് കുറക്കുന്നതിന് സുതാര്യമായ രീതിയിലുള്ള ഓൺലൈൻ സംവിധാനവും വോളന്റിയർമാരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. ദിനം പ്രതി 350 മുതൽ 550 പേർക്ക് സുഗമമായി വാക്സിൻ എടുക്കാൻ സാധിക്കുന്നതായും ചെയർപേഴ്സൺ അറിയിച്ചു.

നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, വാർഡ് കൗൺസിലർ എം.താഹിർ, മുൻ ചെയർമാൻ എം.പ്രദീപ്, കൗൺസിലർമാർ, ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ് വോളന്റിയർ ബ്രിഗേഡിയർമാർ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad