നാളെ മുതൽ ആരോഗ്യ പ്രവർത്തകർക്കായി കെ എസ് ആർ ടി സിയുടെ പ്രേത്യേക സർവീസ് - EC Online TV

Breaking

Post Top Ad


2021, മേയ് 7, വെള്ളിയാഴ്‌ച

നാളെ മുതൽ ആരോഗ്യ പ്രവർത്തകർക്കായി കെ എസ് ആർ ടി സിയുടെ പ്രേത്യേക സർവീസ്

സംസഥാനത്ത്  നാളെ മുതൽ സമ്പൂർണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. മുപ്പത് ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലുള്ള റൂട്ടുകളിൽ ജില്ലകളിലെ മെഡിക്കല്‍ കോളജുകളും ജനറല്‍ ആശുപത്രികളും കേന്ദ്രീകരിച്ചായിരിക്കും കൂടുതല്‍ സര്‍വീസുകള്‍ നടത്തുക എന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചു. ബസുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ ലോക്ക് ഡൗണ്‍ തുടങ്ങുന്ന സാഹചര്യത്തില്‍ ഇന്നും സംസ്ഥാനത്തുടനീളം കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad