ബോട്ടപകടം ; ഒരാളുടെ മൃതദേഹം കണ്ടെത്തി ; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു - EC Online TV

Breaking

Post Top Ad


2021, മേയ് 26, ബുധനാഴ്‌ച

ബോട്ടപകടം ; ഒരാളുടെ മൃതദേഹം കണ്ടെത്തി ; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു


പൂന്തുറയിൽ നിന്ന് വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. 
പൂന്തുറ സ്വദേശി ഡേവിസന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കാണാതായ പൂന്തുറ-വിഴിഞ്ഞം സ്വദേശികളായ ശെൽവിയർ, ജോസഫ് എന്നിവർക്കായുള്ള തെരച്ചിൽ തുരുകയാണ്. ഇന്നലെ മുതൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഏഴ് പേരെ കോസ്റ്റ്ഗാർഡ് രക്ഷപെടുത്തി.

കടൽക്ഷോഭം കാരണം വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ്   അപകടത്തിൽപ്പെട്ടത്. വള്ളത്തിൽ പത്തു പേരാണുണ്ടായിരുന്നത്. നാവിക സേനയുടെ ഡോമിയർ വിമാനവും രക്ഷാപ്രവർത്തനത്തിനെത്തും. കോസ്റ്റ്ഗാർഡിന്റെ രണ്ട് കപ്പലുകൾ ഉൾക്കടലിൽ തെരച്ചിൽ നടത്തുന്നുണ്ടെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad