കോവിഷീൽഡ് വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഇടവേള കൂട്ടണമെന്ന് ശുപാർശ - EC Online TV

Breaking

Post Top Ad


2021, മേയ് 13, വ്യാഴാഴ്‌ച

കോവിഷീൽഡ് വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഇടവേള കൂട്ടണമെന്ന് ശുപാർശ

സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നതിൽ പുതിയ മാർഗനിർദ്ദേശം. കോവിഷീൽഡ് രണ്ടാം ഡോസ് വാക്സിന്‍ 12 മുതൽ 16 ആഴ്ചകള്‍ക്ക് ശേഷം എടുത്താൽ മതിയെന്നാണ് നിര്‍ദ്ദേശം വന്നിരിക്കുന്നത്. നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണിസേഷൻ (എൻടിഎജിഐ) ആണ് കേന്ദ്ര സര്‍ക്കാരിന് ഇത്തരത്തിൽ നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത് ആറു മുതൽ എട്ട് ആഴ്ചയ്ക്കുള്ളിലാണ്.  കോവാക്സിൻ ഡോസുകളുടെ ഇടവേളയിൽ മാറ്റമില്ല.

കൊവിഡ് രോഗമുക്തര്‍ക്ക് വാക്സിന്‍ ഡോസ് എടുക്കുന്നതിന് ആറ് മാസത്തിന് ശേഷം മതിയെന്നും ശുപാര്‍ശയിലുണ്ട്. നിലവിൽ കോവിഡ് മുക്തരായവർ 12 ദിവസത്തിന് ശേഷം വാക്സിൻ സ്വീകരിക്കാം എന്നായിരുന്നു മാർഗ്ഗരേഖ.  സമാനമായി ഗര്‍ഭിണികള്‍ക്കും കൊവിഡ് വാക്സിൻ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് വാക്സിൻ സ്വീകരിക്കാമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രസവശേഷം എപ്പോൾ വേണമെങ്കിലും മുലയൂട്ടുന്ന സ്ത്രീകൾക്ക് കുത്തിവയ്പ് നൽകാമെന്നും കേന്ദ്ര സർക്കാർ പാനൽ നിർദ്ദേശിച്ചിട്ടുണ്ട്.

പ്ലാസ്മ ചികിത്സയ്ക്ക് വിധേയരാവർ പന്ത്രണ്ട് ആഴ്ചയ്ക്ക് ശേഷം വാക്സിൻ സ്വീകരിച്ചാൽ മതി. ഗുരുതരമായ അസുഖങ്ങൾ ഉണ്ടായിരുന്നവർ രോഗ മുക്തി നേടി നാല് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ വാക്സിൻ സ്വീകരിച്ചാൽ മതിയെന്നും വിദഗ്ധ സമിതി നിർദേശിച്ചു. നീതി ആയോഗ് അംഗം ഡോ. വി കെ പോൾ അധ്യക്ഷനായ നാഷണൽ എക്സ്പെർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷനാണ് ഇക്കാര്യങ്ങളിൽ ശുപാർശ നൽകിയത്. ശുപാർശയിൽ കേന്ദ്ര സർക്കാർ തീരുമാനമായില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad