പ്രവേശനോത്സവം ഓൺലൈനായി ; ഡിജിറ്റൽ ക്ലാസുകൾ കൂടുതൽ മെച്ചപ്പെടുത്തി - EC Online TV

Breaking

Post Top Ad


2021, മേയ് 26, ബുധനാഴ്‌ച

പ്രവേശനോത്സവം ഓൺലൈനായി ; ഡിജിറ്റൽ ക്ലാസുകൾ കൂടുതൽ മെച്ചപ്പെടുത്തി

കോവിഡ് പ്രതിസന്ധിഘട്ടത്തിൽ വിദ്യാർഥികൾക്കായി  ഓൺലൈൻ പഠനത്തിന്റെ കൂടുതൽ സാധുതകൾ പ്രയോജനപ്പെടുത്താൻ ഒരുങ്ങി സർക്കാർ. ഗൂഗിൾ മീറ്റ് അടക്കമുള്ള ഓൺലൈൻ പ്ലാറ്റ്ഫോം പരിഗണിക്കും. വിക്ടേഴ്‌സ് ചാനലിലെ ക്ലാസിനു പുറമെ വിദ്യാർത്ഥികൾക്ക് സ്കൂൾ തലത്തിൽ  ഓൺലൈൻ ക്ലാസ്സ് ആരംഭിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട് . വിക്‌ടേഴ്‌സ് ചാനലിലെ ക്ലാസിനു ശേഷമാകും സ്കൂൾ തലത്തിലെ ഓൺലൈൻ ക്ലാസുകൾ. ക്വിപ് യോ​ഗത്തിലാണ് ഈ ആശയം ഉയർന്നത്. 

വാക്സിനേഷൻ പൂർണമാകാത്ത സാഹചര്യത്തിൽ സ്കൂൾ തുറന്നു പ്രവർത്തിക്കുന്ന കാര്യത്തിൽ ഉടനെ തീരുമാനമുണ്ടാകില്ല.  കോവിഡിന്റെ പശ്ചാത്തലത്തിൽ  സംസ്ഥാനത്ത് ഇത്തവണയും സ്കൂൾ ക്ലാസുകൾ ഓൺലൈൻ വഴിയായിരിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ജൂൺ ഒന്ന് മുതൽ വിക്ടേഴ്സ് വഴി ക്ലാസുകൾ ആരംഭിക്കും. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനോത്സവവും ഓൺലൈൻ വഴിയായിരിക്കും. 2 മുതൽ 10 വരെ ക്ലാസുകളിൽ ആദ്യ രണ്ടാഴ്ച്ച റിവിഷനായിരിക്കും.

പ്ലസ് വൺ പരീക്ഷ നടത്തിപ്പിലും ക്ലാസുകൾ തുടങ്ങുന്നതിലും ഉടൻ തീരുമാനമുണ്ടാകും. അവസാന വർഷ ബിരുദ, ബിരുദാനനന്തര പരീക്ഷകൾ ജൂൺ 15ന് തുടങ്ങി ജൂലൈ 30നുള്ളിൽ ഫലം പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് വകുപ്പ്. പരീക്ഷാ നടത്തിപ്പിൽ കോവിഡ് സാഹചര്യം കണക്കിലെടുത്ത് സർവ്വകലാശാലകൾ തീരുമാനമെടുക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad