പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നഗരത്തിലെ 13-ാം പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു - EC Online TV

Breaking

Post Top Ad


2021, ജൂൺ 5, ശനിയാഴ്‌ച

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നഗരത്തിലെ 13-ാം പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു


ആറ്റിങ്ങൽ: ഹരിതകേരള മിഷന്റെ ഭാഗമായി നഗരസഭയിൽ നടപ്പിലാക്കുന്ന 13-ാം പച്ചത്തുരുത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി വൃക്ഷതൈ നട്ട് നിർവ്വഹിച്ചു. കൂടാതെ ഔഷധ സസ്യങ്ങൾക്കുള്ള തോട്ടവും നിർമ്മിച്ചു. കുന്നുവാരം എൽ.പി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ എസ്.ഷീജ, രമ്യസുധീർ, ഗിരിജ ടീച്ചർ, കൗൺസിലർമാരായ ഷീല, ബിനു, സന്തോഷ്, സെക്രട്ടറി എസ്.വിശ്വനാഥൻ, ഹെൽത്ത് സൂപ്പർവൈസർ ബി. അജയകുമാർ, റിസോഴ്സ് പേഴ്സൺ എൻ.റസീന, സ്കൂൾ പി.ടി.എ പ്രസിഡന്റ് മൂഴിയിൽ സുരേഷ്,  ഹെഡ്മാസ്റ്റർ ജി.ആർ.മധു, മാനേജർ രാമചന്ദ്രൻ നായർ, അധ്യാപകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് 11 പച്ചത്തുരുത്തുകൾ നിർമ്മിച്ചിരുന്നു. ഇതിൽ ഗവ. ഐ.ടി.എ യിലെ നൻമ പച്ചത്തുരുത്ത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും നേടിയിരുന്നു. നിലവിലെ കൗൺസിലിന്റെ രണ്ടാമത്തെ പച്ചത്തുരുത്താണ് കുന്നുവാരം സ്കൂളിൽ നിർമ്മിച്ചത്. ഇത്തരത്തിൽ നിർമ്മിക്കുന്ന പച്ചത്തുരുത്തുകളെ പരിപാലിച്ച് സംരക്ഷിക്കുന്ന ഉത്തരവാദിത്വം കൂടി നമുക്കുണ്ടെന്ന് ചെയർപേഴ്സൺ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad