20000 കോടി രൂപയുടെ കോവിഡ് പാക്കേജ് - EC Online TV

Breaking

Post Top Ad


2021, ജൂൺ 4, വെള്ളിയാഴ്‌ച

20000 കോടി രൂപയുടെ കോവിഡ് പാക്കേജ്

തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച വെല്ലുവിളി നേരിടുന്നതിനായി 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു.ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിന് 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകൾ, പലിശ, സബ്സിഡി എന്നിവയ്ക്കായി 8300 കോടിയും ഈ പാക്കേജിലൂടെ ലഭ്യമാക്കും.

>18 വയസിനു മുകളിൽ എല്ലാവർക്കും സൗജന്യ വാക്സിൻ

>കേരളത്തിൻ്റെ സ്വന്തം വാക്സിനേഷൻ ഗവേഷണം തുടങ്ങും

>8000 കോടി നേരിട്ട് ജനങ്ങളിൽ എത്തിക്കും

>കാർഷിക മേഖലക്ക് 1600 കോടി വായ്പ: 5 ലക്ഷം രൂപ വരെ 4%. പലിശ

>കുടുംബശ്രീക്ക് 1000 കോടി വായ്പ,

>പ്രാഥമിക സഹകരണ സംഘങ്ങൾക്ക് 4 % നിരക്കിൽ 2000 കോടി വായ്പ

>കടൽഭിത്തി നിർമാണം കി ഫ്ബി 2300കോടി നൽകും

>പാൽ ഉത്പന്നങ്ങളുടെ ഫാക്ടറിക്ക് 10 കോടി

>റബർ സബ്സിഡി കുടിശിഖക്ക് 50 കോടി

>പഴം, പച്ചക്കറി, മാംസ, സംസ്‌കരണ കേന്ദ്രങ്ങള്‍ ആരംഭിക്കും

>ബാങ്കുകളെ ഉള്‍പ്പെടുത്തി വിപുലമായ സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി ആവിഷ്‌കരിക്കും

>പുതിയ ഓക്‌സിജന്‍ പ്ലാന്റ് തുടങ്ങും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad