സി.പി.എം അവനവഞ്ചേരി തെരുവ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 200 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു - EC Online TV

Breaking

Post Top Ad


2021, ജൂൺ 6, ഞായറാഴ്‌ച

സി.പി.എം അവനവഞ്ചേരി തെരുവ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 200 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു


ആറ്റിങ്ങൽ: സി.പി.എം ഈസ്റ്റ് കമ്മിറ്റിയുടെ കീഴിലെ അവനവഞ്ചേരി തെരുവ് ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. എം.എൽ.എ ഒ .എസ് അംബിക കിറ്റുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ 14-ാം വാർഡിലെ അർഹരായ 200 കുടുംബങ്ങൾക്കാണ് ഭക്ഷ്യ കിറ്റുകൾ ലഭ്യമാക്കിയത്. ഈ കൊവിഡ് പ്രതിസന്ധിയിൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വാർഡിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. അതോടൊപ്പം വാർഡിൽ ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന 200 കുടുംബങ്ങളെ കണ്ടെത്തി കിറ്റുകൾ നൽകാനായെന്നും, തുടർന്നും വാർഡിലുടനീളം ഇത്തരത്തിലുള്ള ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ കൃത്യതയോടെ നടപ്പിലാക്കുമെന്നും വാർഡ് രക്ഷാധികാരിയും, ബ്രാഞ്ച് സെക്രട്ടറിയുമായ സുധീർ ബി.സി.ഡി അറിയിച്ചു.

വാർഡ് കൗൺസിലറും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ രമ്യ സുധീറിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടിയിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.മുരളി, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഇ.അനസ്, പ്രസിഡന്റ് അഖിൽ, ട്രഷറർ സാബു, രവിശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad