മാമം നാളികേര കോംപ്ലക്സിൽ പ്രതിദിനം 30 ടൺ വെളിച്ചെണ്ണ ഉൽപ്പാദനം സാധ്യമാക്കുന്നു - EC Online TV

Breaking

Post Top Ad


2021, ജൂൺ 4, വെള്ളിയാഴ്‌ച

മാമം നാളികേര കോംപ്ലക്സിൽ പ്രതിദിനം 30 ടൺ വെളിച്ചെണ്ണ ഉൽപ്പാദനം സാധ്യമാക്കുന്നു


ആറ്റിങ്ങൽ: മാമത്തെ നാളികേര കോപ്ലക്സിൽ പ്രതിദിനം 30 ടൺ ശുദ്ധമായ വെളിച്ചെണ്ണ ഉൽപ്പാദനത്തിനാണ് തയ്യാറെടുക്കുന്നത്. അധ്യാധുനിക യന്ത്ര സംവിധാനങ്ങളോടു കൂടി നിർമ്മിച്ചൊരുക്കുന്ന കെട്ടിടവും നിർമ്മാണ പണികളും വിലയിരുത്തുന്നതിന് എം.എൽ.എ ഒ.എസ്.അംബിക, നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി എന്നിവർ സ്ഥലത്തെത്തി. ജൂൺ 11 നാണ് ഇതിന്റെ പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചിരിക്കുന്നത്.  കൂടാതെ പ്രദേശികമായി നല്ലയിനം തേങ്ങകൾ കർഷകർ നാട്ടുകാർ എന്നിവരിൽ നിന്നും സംഭരിക്കാനുള്ള സംവിധാനവും ഒരുങ്ങുന്നു. ഇതോടെ പ്രതിദിനം 22000 തേങ്ങകൾ സംഭരിച്ച് പ്രീമിയം വെളിച്ചെണ്ണ ഉൽപ്പാദനവും സാധ്യമാവും. നിലവിൽ പ്രവർത്തിക്കുന്ന ഉരുക്ക് വെളിച്ചെണ്ണ നിർമ്മാണവും കൂടുതൽ കാര്യക്ഷമമാക്കും. പച്ച തേങ്ങയിലെ തേങ്ങാപാലിൽ നിന്നുമാണ് ഉരുക്ക് വെളിച്ചെണ്ണ വേർതിരിച്ചെടുക്കുന്നത്. ഇത്തരത്തിൽ ഉൽപ്പാദനം കൂട്ടുന്നതോടെ സപ്ലൈകൊ പോലെയുള്ള വൻകിട സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യുന്നതോടൊപ്പം പട്ടണത്തിലെ ഇടത്തരം വ്യാപാരികൾക്കും ചില്ലറ വിൽപ്പനകാർക്കും പൊതുജനങ്ങൾക്കും കോപ്ലക്സിൽ സജ്ജീകരിച്ചിട്ടുള്ള കൗണ്ടറുകൾ മുഖേന ന്യായവിലക്ക് വെളിച്ചെണ്ണ ലഭ്യമാവുമെന്ന് എം.എൽ.എ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad