കോരാണിയിൽ യുവാവിനെ കുത്തി പരിക്കേപ്പിച്ച സംഭവം ഇങ്ങനെ - EC Online TV

Breaking

Post Top Ad


2021, ജൂൺ 1, ചൊവ്വാഴ്ച

കോരാണിയിൽ യുവാവിനെ കുത്തി പരിക്കേപ്പിച്ച സംഭവം ഇങ്ങനെ

 


കോരാണിയിൽ ദേശീയപാതയോരത്തു പട്ടാപ്പകൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സുഹൃത്തായ പനവൂർ കൊല്ല അജിത് ഭവനിൽ ലക്ഷ്മി (26) യെ അറസ്റ്റു ചെയ്തു. ഭർത്താവും നിരവധി കേസുകളിൽ പ്രതിയുമായ അജീഷി (26) നെ വൈകുന്നേരത്തോടെ വെഞ്ഞാറമൂട് നിന്ന് പിടികൂടി. കുത്തേറ്റ മംഗലപുരം ഇടവിളാകം നിജേഷ് ഭവനിൽ നിധീഷ് (30) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴുത്തിലും വലതു കൈപ്പത്തിയിലും വയറിലും കുത്തേറ്റ നിധീഷ് ഗുരുതര നിലയിൽ തുടരുകയാണ്.


കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ദേശീയപാതയോരത്തു കടയുടെ ചായ്പിലാണ് സംഭവം, രക്ഷപ്പെടാൻ ശ്രമിച്ച ലക്ഷ്മിയെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നു രണ്ടര വയസ്സുള്ള കുഞ്ഞുമായി രക്ഷപ്പെട്ട അജീഷ്, കുഞ്ഞിനെ സഹോദരന്റെ വീട്ടിലെത്തിച്ച ശേഷം ഒളിവിൽ പോയിരുന്നു.


വാളിക്കോടുള്ള ജനസേവന കേന്ദ്രത്തിലെ ജീവനക്കാരനായ നിധീഷുമായി മൂന്ന് മാസമായി സൗഹൃദത്തിലാണ് ലക്ഷ്മി. ഇക്കാര്യം അറിഞ്ഞതോടെ അജിത്തും ലക്ഷ്മിയും തമ്മിൽ വഴക്കുണ്ടായി. കുടുംബ പ്രശ്നം സംബന്ധിച്ച് 19 ന് വെഞ്ഞാറമൂട് സ്റ്റേഷനിൽ ലക്ഷ്മി പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടുപേരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി താക്കീതു നൽകി വിട്ടയച്ചിരുന്നു. എന്നാൽ വീണ്ടും വഴക്കുണ്ടായതിനെ തുടർന്ന് രണ്ട് ദിവസം മുൻപ് ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു .


ഞായറാഴ്ച രാവിലെ പത്തോടെ കോരാണിയിൽ കു‍ഞ്ഞുമായി ലക്ഷ്മിയും അജീഷും എത്തിയിരുന്നു. തുടർന്ന് നിധീഷിനെ കോരാണിയിലേക്ക് വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു. വിളിച്ചു വരുത്തിയ ലക്ഷ്മി തന്നെ പിടിച്ചു നിർത്തുകയും അജീഷ് കുത്തുകയുമായിരുന്നുവെന്നാണ് നിധീഷിന്റെ മൊഴി. ആക്രമണത്തിന്റെ കാരണം സംബന്ധിച്ചുള്ള മൊഴികൾ പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. ഏറെ നേരം കാത്തുനിന്നാണ് ആക്രമണം നടത്തിയത് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.


വിശദമായ അന്വേഷണത്തിലൂടെ കേസിലെ ദുരൂഹത നീക്കാനാണ് പൊലീസിന്റെ ​ശ്രമം. അജീഷിന്റെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് പരിശോധിക്കുന്നു. ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ ടി രാജേഷ്കുമാർ, എസ് ഐ മാരായ ജിബി , ഐ.വി. ആശ, എ എസ് ഐ ജയൻ, പൊലീസുകാരായ ഡിനോർ, രേഖ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത ലക്ഷ്മിയെ കോടതിയിൽ ഹാജരാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad