വാക്‌സിൻ രജിസ്ട്രേഷൻ ; കോവിൻ ആപ്പിൽ പുതിയ മാറ്റങ്ങൾ വരുന്നു - EC Online TV

Breaking

Post Top Ad


2021, ജൂൺ 11, വെള്ളിയാഴ്‌ച

വാക്‌സിൻ രജിസ്ട്രേഷൻ ; കോവിൻ ആപ്പിൽ പുതിയ മാറ്റങ്ങൾ വരുന്നു

കൊവിഡ് വാക്സിനായി പേര് വിവരങ്ങൾ  രജിസ്റ്റർ ചെയ്യേണ്ട കൊവിൻ പോർട്ടലിൽ പുതിയ മാറ്റങ്ങൾ വരുന്നു. ഇതോടെ കൊവിഡ് വാക്സിനെടുത്തവർക്ക് കിട്ടുന്ന സർട്ടിഫിക്കറ്റിൽ വിവരങ്ങൾ തിരുത്താൻ കഴിയും. പുതിയ മാറ്റങ്ങളുൾപ്പെടുത്താനുള്ള അപ്ഡേഷൻ നാളെയോടെ പൂർത്തിയാകും എന്നാണ് റിപ്പോർട്ടുകൾ.

കൊവിൻ പോർട്ടലിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞവർക്ക് അവരുടെ പേര്, പ്രായം എന്നിവ തിരുത്താനുള്ള മാറ്റങ്ങളാണ് ഒരുക്കുന്നത്. കൊവിൻ പോർട്ടലിൽ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്തയാൾക്ക്, അതിലുള്ള തെറ്റുകൾ തിരുത്തി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

ഒരാൾക്ക് കുടുംബത്തിലെ നാല് അംഗങ്ങളെ വരെ ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാനുള്ള സാഹചര്യം തുടർന്നേക്കും. മുൻപ് രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ പോർട്ടലിൽ നിലനിൽക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad