ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു - EC Online TV

Breaking

Post Top Ad


2021, ജൂൺ 4, വെള്ളിയാഴ്‌ച

ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചിറയിൻകീഴ്  ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള കിഴുവിലം-കൂന്തള്ളൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ
സംയുക്തമായി കോ വിഡ് കാലത്തെ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കായി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
 കിഴുവിലം -കൂന്തള്ളൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള ഇരുന്നൂറോളം കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ  കിറ്റുകൾ ഇന്നേദിവസം വിതരണം ചെയ്തു വിതരണോദ്ഘാടനം ആറ്റിങ്ങൽ എംപി അഡ്വക്കേറ്റ് അടൂർ പ്രകാശ് നിർവ്വഹിച്ചു. ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ വിശ്വനാഥൻ നായർ, കിഴുവിലം -കൂന്തള്ളൂർ മണ്ഡലം പ്രസിഡന്റ് മാരായ കിഴുവിലം രാധാകൃഷ്ണൻ,ബിജു കൂന്തള്ളൂർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി എസ്അനൂപ് G S T U മുൻ സംസ്ഥാന പ്രസിഡന്റ് J ശശി, ചിറയിൻകീഴ്  ബ്ലോക്ക് പഞ്ചായത്തംഗം A S ശ്രീകണ്ഠൻ,മണ്ഡലം വൈസ് പ്രസിഡന്റ് ഷൈജു, ജനപ്രതിനിധികളായ അനന്തകൃഷ്ണൻ, ജയന്തി കൃഷ്ണ,സലീന, A I P C അംഗം സബീർ അണ്ടൂർ,ആർ വി ക്ലിനിക് ഉടമസ്ഥൻ ഡോക്ടർ രാമചന്ദ്രൻ  എന്നിവർ ആശംസ അർപ്പിച്ചു കൊണ്ടു സംസാരിച്ചു ചടങ്ങിൽ പങ്കെടുത്ത കോവിഡ് ബാധിച്ച കുടുംബങ്ങളിലെ  സഹോദരങ്ങൾക്ക് ഇന്നേ ദിവസവും  വരുംദിവസങ്ങളിൽ വാർഡ് അടിസ്ഥാനത്തിലും ഭക്ഷ്യ  ദാന കിറ്റുകൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad