ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ ത്തിനും പരിസ്ഥിതിദിന ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു. - EC Online TV

Breaking

Post Top Ad


2021, ജൂൺ 4, വെള്ളിയാഴ്‌ച

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ ത്തിനും പരിസ്ഥിതിദിന ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു.

 ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ ത്തിനും പരിസ്ഥിതിദിന ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു. വൃക്ഷത്തൈകൾ നട്ടു കൊണ്ടും ബ്ലോക്ക് പഞ്ചായത്ത് പരിസരം ശുചീകരിച്ചു കൊണ്ടുമാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് മഴക്കാല പൂർവ്വ ശുചീകരണ ത്തോടനുബന്ധിച്ച് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻറെ അധീനതയിലുള്ള രണ്ടേക്കർ സ്ഥലവും ഓഫീസ് സമുച്ചയവും  ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഫിറോസ് ലാൽ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ കവിതാ സന്തോഷ് സ്വാഗതവും ആശംസകൾ അർപ്പിച്ചുകൊണ്ട് സ്ഥിരം സമിതി അധ്യക്ഷൻമാരായ മണികണ്ഠൻ ജോസഫ് മാർട്ടിൻ  ജനപ്രതിനിധികളായ എ.എസ്സ് ശ്രീകണ്ഠൻ മോഹനൻ കെ, ജയശ്രീ ശ്രീകല ജയ ശ്രീരാമൻ ബി ഡി ഓ എൽ.ലെനിൻ  ജോയിൻ ബി ഡി ഓ രാജീവ് എസ് . ആർ , ജി.ഇ. ഒ. ഗോപകുമാർ, യു. ആർ.ഡോൺ.എസ്സ്‌.കെ എന്നിവർ സംസാരിച്ചു
 കൊറോണ എന്ന മഹാമാരി പടർന്നു പിടിക്കുന്ന ഈ കാലയളവിൽ ഇതോടൊപ്പം കൊതുകുജന്യ ജലജന്യ സാംക്രമികരോഗങ്ങൾ ആയ ഡെങ്കിപ്പനി എലിപ്പനി ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങൾ വരാതിരിക്കാൻ അതിനുള്ള മുൻകരുതൽ എന്ന നിലയിലാണ് ഓഫീസും പരിസരവും ശുചീകരിച്ചത്. June 5 ലെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രസിഡന്റും ബി ഡി ഓയും  ചേർന്ന് ഫലവൃക്ഷതൈകൾ നട്ട് ഉദ്ഘാടനം ചെയ്തു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad