സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണം - EC Online TV

Breaking

Post Top Ad


2021, ജൂൺ 11, വെള്ളിയാഴ്‌ച

സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണം


സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇന്ന് കൂടുതൽ ഇളവുകൾ. ചെരുപ്പ്, തുണി, ആഭരണ, കണ്ണട, പുസ്തകം വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെ തുറക്കാം. വാഹന ഷോറൂമുകളിൽ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ അറ്റകുറ്റപ്പണികൾ ചെയ്യാനും അനുമതിയുണ്ട്

മൊബൈൽ ഫോൺ റിപ്പയറിംഗ് കടകൾക്കും തുറക്കാം. നിർമാണ മേഖലയുമായി ബന്ധപ്പെട്ടവർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം. അതേസമയം ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്

ശനിയും ഞായറും ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ സർവീസ് ഉണ്ടാകില്ല. പകരം ഭക്ഷണം ഹോം ഡെലിവറിയായി മാത്രമേ അനുവദിക്കൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad