മഹാരാജനും, മഹാറാണിക്കും ഓൺലൈൻ പഠനസൗകര്യം വീട്ടിലൊരുക്കി ഡി.വൈ.എഫ്.ഐ - EC Online TV

Breaking

Post Top Ad


2021, ജൂൺ 4, വെള്ളിയാഴ്‌ച

മഹാരാജനും, മഹാറാണിക്കും ഓൺലൈൻ പഠനസൗകര്യം വീട്ടിലൊരുക്കി ഡി.വൈ.എഫ്.ഐ


ആറ്റിങ്ങൽ: നഗരസഭ വാർഡ് 13 പേരൂട്ട്മുക്കിൽ വസന്തകുമാരി അമ്മയുടെ പേരക്കുട്ടികൾക്കാണ് ഡി.വൈ.എഫ്.ഐ അവനവഞ്ചേരി കിഴക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൺ ലൈൻ പഠനസൗകര്യം ഒരുക്കിയത്. 2 വർഷത്തിലേറെയായി അവനവഞ്ചേരി മേഖലയിൽ വാടക വീട്ടിൽ താമസിക്കുകയാണ് വസന്തകുമാരിയും കുടുംബവും. ചായക്കടയിൽ കൂലിവേല ചെയ്താണ് ഇവർ കുടുംബം പോറ്റുന്നത്. പേരക്കുട്ടികളായ മഹാരാജനും, മഹാറാണിയും ഇവരുടെ അമ്മ ദിവ്യയും ഉൾപ്പടെ 4 പേരുടെ അന്നത്തിന് വക കണ്ടെത്തേണ്ടതും വസന്തകുമാരിയാണ്. കഷ്ട്ടപ്പാടിലും കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഈ വയോധിക ഇവരുടെ പഠനത്തിനായി നിരവധി പേരെ ആശ്രയിച്ചിരുന്നു. എന്നാൽ ആരും ഇവരുടെ ആവശ്യം ചെവിക്കൊണ്ടില്ല. അവസാനം കനിവ് തേടിയുള്ള യാത്ര ചെന്നെത്തിയത് അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രനടയിലെ സി.പി.എം ഓഫീസിലായിരുന്നു. വിവരങ്ങൾ ചോദിച്ചറിഞ്ഞ ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റും, നഗരസഭ 8ാം വാർഡ് കൗൺസിലറുമായ ആർ.എസ്.അനൂപിന്റെ ഇടപെടലിനെ തുടർന്ന് പ്രദേശത്തെ ഒരു പ്രവാസി സാഖാവ് കുട്ടികൾക്ക് നൽകാനുള്ള ടിവിയും കേബിൾ കണക്ഷനുള്ള തുകയും സംഭാവന ചെയ്തു. തുടർന്ന് അനൂപും പ്രവർത്തകരായ അരുൺ, ജിബി, സുനു, അജയ്, സജി, വിവേക് എന്നിവർ വീട്ടിലെത്തി ഓൺലൈൻ പഠനസംവിധാനം ഒരുക്കി. കൂടാതെ ഭക്ഷ്യസാധനങ്ങളും കൊവിഡ് പ്രതിരോധ ഉല്പന്നങ്ങളും അടങ്ങിയ കിറ്റും ഇവർക്ക് കൈമാറി. കൈ നിറയെ പലഹാരങ്ങളും പഠനത്തിന് അത്യാധുനിക ടെലിവിഷനും കിട്ടിയ സന്തോഷത്തിലാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ആറാം ക്ലാസുകാരനായ മഹാരാജനും ഏട്ടാം ക്ലാസുകാരിയായ മഹാറാണിയും.  
ഡി.വൈ.എഫ്.ഐ യുടെ ശക്തമായ പ്രവർത്തനത്തിലൂടെ പട്ടണത്തിലെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം പകരാൻ സാധിച്ചിട്ടുണ്ട്. ഈ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കിയതോടൊപ്പം ഒരു വൃദ്ധമാതാവിന്റെ കൂടി കണ്ണീരൊപ്പാനും പ്രസ്ഥാനത്തിന് സാധിച്ചുവെന്ന് ആർ.എസ്.അനൂപ് അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad