വിദ്യാർത്ഥികൾ അവസരങ്ങളെ പ്രയോജനപ്പെടുത്തണം : രാധാകൃഷ്ണൻ കുന്നുംപുറം - EC Online TV

Breaking

Post Top Ad


2021, ജൂൺ 1, ചൊവ്വാഴ്ച

വിദ്യാർത്ഥികൾ അവസരങ്ങളെ പ്രയോജനപ്പെടുത്തണം : രാധാകൃഷ്ണൻ കുന്നുംപുറം
      ഏതു പ്രതിസന്ധികളെയും മറികടക്കാൻ വിദ്യാഭ്യാസം പുതിയ തലമുറകൾക്ക് ശക്തി പകരുമെന്ന് കവി രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു.പുതിയ അധ്യായന വർഷത്തോടനുബന്ധിച്ച് വിവിധ സ്കൂൾ വിദ്യാർത്ഥികളോട് ഗൂഗിൾ മീറ്റിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. അവസരങ്ങൾ ജീവിതത്തിലെ വലിയ ഭാഗ്യങ്ങളാണെന്ന് വിശ്വപ്രസിദ്ധ കവി തോമസ് ഗ്രേ അഭിപ്രായപ്പെട്ടു. അങ്ങനെയെങ്കിൽ ഈ രോഗകാലം വിദ്യാർത്ഥി സമൂഹത്തിനു മുന്നിൽ പുതിയ അവസരങ്ങൾ തുറന്നിടുന്നുണ്ട്. സമയം പാഴാക്കാതെ ചുറ്റുപാടുകൾ ശ്രദ്ധിച്ച് നിരീക്ഷിക്കാനും പുതിയ കാഴ്ചപ്പാടുകളും നേടാനും വിദ്യാർത്ഥികൾ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

       സദനത്തിൽ പാഠശാല, എ.കെ.എം.യു.പി.സ്കൂൾ, പുല്ലയിൽ യു.പി.എസ് തുടങ്ങി വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഗൂഗിൾ മീറ്റിലൂടെ സംഭാഷണത്തിൽ പങ്കുചേർന്നു. കോവിഡ്നിയന്ത്രണങ്ങളെ തുടർന്ന് സോഷ്യൽ മീഡിയ വഴി നടന്ന പ്രവേശനോൽസവത്തിൽ കുട്ടികൾ ആവേശപൂർവ്വമാണ് പങ്കെടുത്തത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad