ആറ്റിങ്ങലിൽ വീണ്ടും രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു - EC Online TV

Breaking

Post Top Ad


2021, ജൂൺ 5, ശനിയാഴ്‌ച

ആറ്റിങ്ങലിൽ വീണ്ടും രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു


ആറ്റിങ്ങൽ: നഗരസഭ വാർഡ് 6 തച്ചൂർകുന്ന് കടയിൽ വീട്ടിൽ കനകമ്മ (75) കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ മാസം 16 ന് രോഗം സ്ഥിരീകരിച്ചിരുന്ന ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് ഒന്ന് രാവിലെ 8 മണിയോടെ കനകമ്മ മരിക്കുക ആയിരുന്നു. ഇവരുടെ വീട്ടിലെ മറ്റ് അംഗങ്ങളും ഹോം ഐസൊലേഷനിൽ കഴിയുന്നു.
നഗരസഭ വാർഡ് 21 കൊടുമൺ ജയനിവാസിൽ വിഷ്ണു പ്രിയ (29) കൊവിഡ് ബാധിച്ച് മരിച്ചു. ഇവർ മറ്റ് ഗുരുതര രോഗങ്ങൾക്ക് അടിമയായിരുന്നു. കഴിഞ്ഞ മാസം 28 ന് രോഗം സ്ഥിരീകരിക്കുകയും തുടർന്ന് നഗരസഭ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ വിദഗ്ധ ചികിൽസക്കായി ഇവരെ 31 ന് ജനറൽ ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ നില വഷളായതിനാൽ മെഡിക്കൽ കോളേജിലേക്കുള്ള യാത്രാ മധ്യേ വിഷ്ണു പ്രിയക്ക് മരണം സംഭവിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഇരു മോർച്ചറികളിലും എത്തി നടപടികൾ പൂർത്തിയാക്കി മൃതശരീരങ്ങൾ ഏറ്റെടുത്ത് ബന്ധുക്കൾക്ക് വിട്ട് നൽകി. രണ്ട് മൃതദേഹങ്ങളും ബന്ധുക്കളുടെയും വോളന്റിയർമാരുടെയും നേതൃത്വത്തിൽ നഗരസഭ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. ഇതോടെ 46 കൊവിഡ് മരണങ്ങളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്തത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad