പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്കുള്ള കിറ്റ് വിതരണത്തിന്റെ നഗരസഭാ തല ഉദ്ഘാടനം ചെയർപേഴ്സൺ നിർവ്വഹിച്ചുനിർവ്വഹിച്ചു - EC Online TV

Breaking

Post Top Ad


2021, ജൂൺ 5, ശനിയാഴ്‌ച

പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്കുള്ള കിറ്റ് വിതരണത്തിന്റെ നഗരസഭാ തല ഉദ്ഘാടനം ചെയർപേഴ്സൺ നിർവ്വഹിച്ചുനിർവ്വഹിച്ചു


ആറ്റിങ്ങൽ: നഗരത്തിലെ പൊതു വിദ്യാലയങ്ങളിലെ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്നു കുട്ടികൾക്കാണ് സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നത്. പട്ടണത്തിലെ 11 സ്കൂളുകളിലായി 4558 കുട്ടികൾക്കാണ് ഈ വർഷത്തെ ഭക്ഷ്യ കിറ്റുകൾ ലഭ്യമാക്കുന്നത്. കുന്നുവാരം യു.പി സ്കൂളിൽ വച്ച് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി കിറ്റിന്റെ നഗരസഭാ തല വിതരണോദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് മൂഴിയിൽ സുരേഷ് ആദ്യ കിറ്റ് ഏറ്റുവാങ്ങി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ, ഹെഡ്മാസ്റ്റർ ജി.ആർ.മധു തുടങ്ങിയവർ പങ്കെടുത്തു. 

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളുകളിലെ സൗകര്യത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചിത രക്ഷകർത്താക്കളെ വീതം പങ്കെടുപ്പിച്ചായിരിക്കും കിറ്റ് വിതരണം ചെയ്യുന്നത്. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, അവനവഞ്ചേരി ഹൈസ്കൂൾ, ടൗൺ യു.പി സ്കൂൾ, ഡയറ്റ് സ്കൂൾ, ആലംകോട് എൽ.പി.എസ്, മേലാറ്റിങ്ങൽ എൽ.പി.എസ്, കുന്നുവാരം യു.പി സ്കൂൾ, പരവൂർകോണം എൽ.പി.എസ്, രാമച്ചംവിള എൽ.പി.എസ്, എൽഎംഎസ് എൽ.പി സ്കൂൾ എന്നീ പട്ടണത്തിലെ 11 സ്കൂളുകളിലെ കുട്ടികൾക്കാണ് ഭക്ഷ്യ കിറ്റ് വിതരണം നടക്കുന്നതെന്ന് ചെയർപേഴ്സൺ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad